Sunday, March 6, 2011

വൈവിധ്യങ്ങളുടെ ആഘോഷം

ലോകം വൈവിധ്യമുള്ളതാണ്
  • ഭാഷ
    ദേശം
    ഭൂപ്രകൃതി
    സംസ്കാരം
    വര്‍ണം
    വേഷം
    ആചാരങ്ങള്‍
    ജീവിത രീതികള്‍..
ഈ വൈവിധ്യങ്ങളില്‍ എന്റേത് മാത്രം കേമം മറ്റുള്ളവയെല്ലാം മോശം എന്ന ധാരനയാണോ കുട്ടികളില്‍ വളരേണ്ടത്
അല്ല
എങ്കില്‍ അതിനു നാം ഒരുക്കുന്ന അനുഭവം കേവലം ഉപദേശങ്ങള്‍ മാത്രമായാലോ?
ഇവിടെ വൈവിധ്യങ്ങളെ ആഘോഷിക്കുന്ന അതു വഴി അംഗീകരിക്കുന്ന , ആദരിക്കുന്ന ,നന്മകളെ ഏറ്റു വാങ്ങുന്ന, കുട്ടികളെ ഞാന്‍ കണ്ടു.
അവരുടെ അധ്യാപികമാര്‍ നല്‍കിയ പ്രോജക്റ്റ് വലിയ മാനവിക പാഠം ഉള്‍ക്കൊള്ളുന്നതായിരുന്നു
ലോകത്തെമ്പാടുമുള്ള വൈവിധങ്ങളെ അന്വേഷിക്കുകയും അവ ശേഖരിച്ചു പ്രദര്‍ശനം ഒരുക്കുകയും..

മിക്ക സ്കൂളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ തെളിവുകള്‍ കണ്ടു.
ലോക വീക്ഷണം വളര്‍ത്താന്‍ ഒരു ചുവടു വെയ്പ്പ്
പ്രവര്‍ത്തനം ഭാഷയും സാമൂഹിക ശാസ്ത്രവും ഒക്കെ ചേര്‍ന്നതും ഒപ്പം കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള വിവര ശേഖരണത്തെ പ്രോത്സാഹിപ്പിക്കുന്നതും കണ്ടെത്തിയ കാര്യങ്ങള്‍ ക്രമീകരിച്ചു വ്യത്യസ്ത രീതികളില്‍ ആവിഷകരിക്കാന്‍ അവസരം പ്രദാനം ചെയ്യുന്നതും .

No comments:

Post a Comment