Sunday, April 17, 2011

കുട്ടികള്‍ അവര്‍ ആരെന്നു പ്രഖ്യാപിക്കട്ടെ ..


എന്‍റെ കുട്ടിക്കാലത്ത് ഇംഗ്ലീഷ് പുസ്തകത്തില്‍ ഒരു കോളം ഉണ്ടായിരുന്നു.സ്വന്തം പടം വരച്ചു അതില്‍ എന്നെക്കുറിച്ച് എഴുതണം. ടീച്ചര്‍ പറഞ്ഞു തരും.അല്ലെങ്കില്‍ ബോര്‍ഡില്‍ ഡാഷ് ഇട്ടു എഴുതിത്തരും. മാതാപിതാക്കളുടെയും മറ്റും പേരു മാറ്റി പൂരിപ്പിച്ചു എഴുതണം.
വട്ടത്തലയുള്ള ചിത്രങ്ങള്‍ ഞങ്ങള്‍ വരച്ചു.പരസ്പരം കാണിച്ചു ചിരിച്ചു.
പക്ഷെ എഴുതിയെടുത്തപ്പോള്‍ വല്ല തെറ്റും വന്നെങ്കില്‍ ചിരിപ്പടം ശൂകമൂകം.
ഇതു ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം.കുട്ടികള്‍ അവരെ പറ്റി എഴുത്യത് കണ്ടതാണ്.
ബുക്കില്‍ ഒളിച്ചിരിക്കുകയല്ല
വലിയ പ്രാധാന്യത്തോടെ അതു ക്ലാസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
എന്നെ കുറിച്ച് എല്ലാം ..
വരും വര്‍ഷത്തെ പ്രവേശനോത്സവത്ത്തില്‍ തുടക്കം കുറിക്കണം.കുട്ടികള്‍ അവര്‍ ആരെന്നുല്ലതിന്റെ നേര്ചിത്രങ്ങള്‍ തെളിയുന്ന പ്രദര്‍ശന ബോര്‍ഡുകള്‍.
എല്ലാ കുട്ടികളുടെയും എഴുത്ത്.
പലതരം ആവിഷ്കാരങ്ങള്‍.
വളര്‍ച്ചയുടെ പ്രഖ്യാപനങ്ങള്‍..
സര്‍ഗാത്മകതയുടെ വിളംബരങ്ങള്‍.
അന്വേഷണത്തിന്റെ തെളിവുകള്‍...


No comments:

Post a Comment