Friday, July 22, 2011

ശിശു സൌഹൃദ മനസ്സുകള്‍



ഞാന്‍ ഓരോ ക്ലാസിലും കയറുമ്പോള്‍ വൈവിധ്യം കൊണ്ട് അവ എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു
ഒരിക്കലും പ്രതീക്ഷിക്കാത്ത ശ്രദ്ധ മിക്ക കാര്യങ്ങളിലും. കുട്ടികളുടെ പക്ഷത്ത് നിന്നുള്ള ചിന്ത
ഓരോ അംശത്തിലും പ്രകടം.
ഒരു കുപ്പായം വെട്ടി ജനാലയില്‍ ഫിറ്റ്‌ ചെയ്യുമ്പോള്‍ അത് ഒരു പഠനോപകരണം ആയി.ജാനലയുടെ ധര്‍മം വെളിച്ചം മാത്രമല്ലല്ലോ എന്ന് അവര്‍.
അവിടെ ചിത്രങ്ങളും ബാഗുകളില്‍ ചെറിയ ചെറിയ കൌതുകങ്ങളും



ഈ കസേര .അതിന്റെ സ്വരൂപം നോക്കൂ.കുഷ്യന്‍ .വിരി.അവയുടെ നിറം അതിലെ ചിത്രങ്ങള്‍,അലങ്കാരങ്ങള്‍ അവയൊക്കെ ക്ലാസ്സില്‍ പഠനാനുഭാവങ്ങലാകും കാഴ്ചയില്‍ ഹൃദ്യവും.
പിന്നെ ആ കുട്ടിപ്പാവകള്‍.
അത് കളിക്കണമെന്ന് തോന്നുമ്പോള്‍ ഉപയോഗിക്കാം
പഠിപ്പിക്കാനും
അത്യന്തം ശിശു സൌഹൃദ പരം
ക്ലാസുകള്‍ ഒരുക്കുന്ന മനസ്സുകള്‍.
അവര്‍ സാധ്യതകള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു.

1 comment:

  1. ആഹാ..! ഇവിടെ ആദ്യമായാണ്..!
    എല്ലാം പുത്തന്‍ അനുഭവങ്ങള്‍..!ആവേശത്തോടെ വായിക്കാന്‍പറ്റിയവ..! തുടരൂ..
    ആശംസകള്‍...!!!

    ReplyDelete