Sunday, January 30, 2011

ചെറിയ ക്ലാസ് മുതല്‍ സമൃദ്ധമായ അനുഭവം

സ്വയംപര്യാപ്ത ക്ലാസിനെ കുറിച്ച് ഇന്നലെ സൂചിപ്പിച്ചു
കുട്ടികള്‍ അധ്യാപികയുടെ പുസ്തകത്തിലെ മാത്രം വിവരങ്ങള്‍ കൊണ്ട് പഠനം നടത്തിയാല്‍ പോരാ.
വിജ്ഞാനം വിരല്‍തുമ്പില്‍ എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും ക്ലാസുകളില്‍ അത് ഒരുക്കാന്‍ ഇപ്പോഴും നാം വൈകുന്നു.
ചെറിയ ക്ലാസ് മുതല്‍ സമൃദ്ധമായ അനുഭവം ഒരുക്കാന്‍ ബ്രിട്ടനിലെ സ്കൂളുകള്‍ ശ്രമിക്കുന്നു.അതില്‍ വീഴ്ചയില്ല ‍.
(ലോക്കല്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് സ്കൂളുകള്‍.അവര്‍ക്ക് തൃപ്തി ഉണ്ടാകണം.പ്രാദേശിക സമൂഹത്തിന്റെ ആഗ്രഹം പ്രധാനം.ഓരോ പ്രാദേശിക ഭരണകൂടവും നല്ല വിദ്യാഭ്യാസത്തിനായി വേണ്ടതെല്ലാം ചെയ്യും.അവിടെയും മതങ്ങള്‍ ഉണ്ട് .പക്ഷെ ലോക്കല്‍ അതോറിറ്റിയെ മാനിക്കുന്നു.ഇവിടെ ലോക്കല്‍ എന്നാല്‍ ശത്രുക്കള്‍ എന്നാണു പല മാനെജ്മെന്റ്നിന്റെയും വിചാരം. നിന്നെ പോലെ നിന്റെ പ്രാദേശിക ഭരണകൂടത്തെയും സ്നേഹിക്കണം എന്ന് മാനെജ്മെന്റുകളോട് ആരാണ് പറയുക.)
നോക്കൂ ഈ ക്ലാസ്.
കുട്ടികള്‍ ഗ്രൂപ്പായി ഇരിക്കുന്നു. കൊച്ചു ഡസ്കുകള്‍ ചേര്‍ത്തിട്ടിരിക്കുന്നു .
.(keralam-ഇവിടെ ഇപ്പോഴും ഒന്നിന് പിന്നില്‍ ഒന്നെന്ന രീതിയിലാണ് ഇരിപ്പിടം പിന്നിലാക്കുക എന്നത് ഒരു ബാധ പോലെ നമ്മുടെ സ്കൂളുകളെ ആവേശിച്ചോ.?എത്ര പറഞ്ഞു.സമത്വത്തിന്റെ തുല്യ പരിഗണനയുടെ സംസ്കാരം ക്ലാസ് ക്രമീകരണത്തിലും മറ്റെല്ലാ ഇടപെടലുകളിലും വേണ്ടേ?)
നോക്കൂ എല്‍ സി ഡി പ്രോജകടര്‍ മേല്ച്ചുമരില്‍ ഫിറ്റ്‌ ചെയ്തിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതു ക്ലാസിലും ഇതു വിഷയവും കൈ കാര്യം ചെയ്യാന്‍ പാകത്തിലുള്ള ക്രമീകരണം.വെള്ള ബോര്‍ഡ് സ്ക്രീനായ് ഉപയോഗിക്കാം എഴുതാനും .പിന്നെയും പലതരം ബോര്‍ഡുകള്‍
കതകും ചുവരുകളും ചാര്‍ട്ടും മറ്റും ഒട്ടിച്ചു പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
കഴുയുന്നിടത്തൊക്കെ ചെറിയ ഷെല്‍ഫുകള്‍ അതിലാണ് ക്ലാസ് റിസോഴ്സ് മെറ്റീരിയലുകള്‍ സൂക്ഷിക്കുക ചിത്രത്തില്‍
എന്റെ ചങ്ങാതി ഹാരിസന്‍ (കൊല്ലം ടൌന്‍ യു പി സ്കൂള്‍ ) അവയൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.ഇപ്പോള്‍ കൊല്ലം ക്ലാസില്‍ മാറ്റം വന്നിരിക്കുന്നു.പുതിയ അനുഭവം പുതിയ വഴി തെളിയിക്കും
എല്ലാം ഒത്തു വന്നിട്ട് ചെയ്യാം എന്നല്ല സാധ്യതകള്‍ ഓരോന്നായി അന്വേഷിച്ചു ചുവടു വെക്കാന്‍ കഴിയണം.
സാധ്യമായ കാര്യങ്ങള്‍ നാം ചെയ്യുന്നില്ലലോ എന്നാ ചിന്ത എന്നിലുണ്ടായി
ഇത്തരം ആലോചന പോസിറ്റീവാണ്‌
പുതിയ ഊര്‍ജം തരും
അതിനാല്‍ കാഴ്ചാവിശകലങ്ങള്‍ തുടരാം

സ്വയം പര്യാപ്തക്ലാസ്മുറികള്‍


നമ്മുടെ ചുറ്റും നോക്കുക മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു.
ഹോട്ടലുകള്‍ ഉദാഹരണം പാചകസ്ഥലം പൂമുഖത്തേക്ക്‌ വന്നിരിക്കുന്നു.
മറ്റു കടകളിലോ ആകര്‍ഷകമായ ഡിസ്പ്ലേ .സൂപ്പര്‍ മാര്‍കറ്റ്‌ തന്നെ ഉദാഹരണം
സ്ഥല വിന്യാസം പരമപ്രധാനം.എങ്ങനെ വേണം എന്ന് തീരു മാനിക്കുന്നത് എന്തെല്ലാം സേവനം കൂടുതല്‍ സൌഹൃദപരമായി നല്‍കണം എന്ന് ആലോചിക്കുമ്പോഴാണ്.
സ്കൂളുകള്‍ കാലത്തിനനുസരിച്ച് മാറുന്നുണ്ടോ.
അതിനു സ്കൂള്‍ സങ്കല്‍പം മാറണം
ബ്രിട്ടനിലെ ക്ലാസുകള്‍ നോക്കൂ
കുട്ടികള്‍ക്ക് വേണ്ടി വഴങ്ങിയ ക്രമീകരണങ്ങള്‍
ആകര്‍ഷകം മാത്രമല്ല
പഠിക്കാനും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും പര്യാപ്തം
നമ്മുടെ സ്കൂളുകള്‍ക്കും ഇങ്ങനെ ശ്രമിക്കാം
ഫണ്ടുകള്‍ ഇഷ്ടം പോലെ ലഭിക്കുന്ന സാഹചര്യം നിലവില്‍ ഉണ്ട്
നല്ല സ്കൂളുകളെ സഹായിക്കാന്‍ സമൂഹം ഉണ്ടാകും

ടീച്ചര്‍ക്കും കുട്ടികള്‍ക്കും വേണ്ടതെല്ലാമുള്ള സ്വയം പര്യാപ്തക്ലാസ്മുറികള്‍
അടുത്ത വര്ഷം ഇത്തരം ക്ലാസുകള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു
കാരണം ഞാന്‍ പൊതു വിദ്യാലയങ്ങളെ സ്നേഹിക്കുന്നു.
നിങ്ങളോ ?

Saturday, January 29, 2011

ക്ലാസ് സപ്പോര്‍ട്ട് ഗ്രൂപ്പ്


ഡി പി ഇ ഇപി കാലത്താണ് സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പെന്ന ആശയം നാം ചര്‍ച്ച ചെയ്യുന്നത്.
പല വിദ്യാലയങ്ങളിലും ആ വഴിക്കുള്ള അന്വേഷണം നടന്നു.
പെട്ടെന്നാണ് രാഷ്ട്രീയ അജണ്ട വര്‍ക്ക് ചെയ്തത്.
ആന കളി ആണ് ക്ലാസിലെന്നു ഉത്തര വാദിത്വപ്പെട്ട ഒരു സംഘടന പറഞ്ഞു.
ക്ലാസ് റൂം പ്രക്രിയ പരിഹസിക്കപ്പെട്ടു. സ്കൂളില്‍ പുറത്ത് നിന്നുള്ളവര്‍ കയറുന്നു എന്നാ ആക്ഷേപം ഉന്നയിക്കപ്പെട്ടു.
സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പിനെ നശിപ്പിക്കാന്‍ ആസൂത്രിതമായ നീക്കം നടന്നു.അത് മാറ്റത്തെ തടഞ്ഞു നിറുത്തി.
ഞാന്‍ ബ്രിട്ടനിലെ ക്ലാസുകള്‍ കണ്ടപ്പോള്‍ ഇത് ഓര്‍ക്കാന്‍ ഇടയായി .അവിടെ ഓരോ ക്ലാസിലും ഒന്നിലധികം അധ്യാപകര്‍! ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായത്‌ അത് അധ്യാപികയെ സഹായിക്കാനുള്ളവരാന്. അമ്മമാര്‍.
കുട്ടികളെയും സഹായിക്കും.ക്ലാസ് സപ്പോര്‍ട്ട് ഗ്രൂപ്പ് എന്ന് വിളിച്ചാലും തെറ്റില്ല.
ചിത്രം നോക്ക്യാല്‍ മനസ്സിലാകും.
കേരളത്തില്‍ ഈ സാധ്യത ഉപയോഗിക്കപ്പെടണം .പ്രത്യേകിച്ചും വിദ്യാസമ്പന്നരായ ഒരു സമൂഹം പുറത്തുള്ളപ്പോള്‍ .അവര്‍ സന്നദ്ധരും ആകുമ്പോള്‍.
വിദ്യാഭ്യാസ അവകാശ ബില്ലിന്റ്റ് പശ്ചാത്തലത്തില്‍ പുനരാലോചന നടത്തണം നാം.

Friday, January 28, 2011

സ്കൂളിലെ ഇടങ്ങള്‍ മൂല്യവര്‍ദ്ധിതം

ഇടനാഴികള്‍ എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിക്കുന്നത് എപ്പോഴാണ്
സ്കൂളിനെകുറിച്ച് പുതിയ സങ്കല്‍പം രൂപീകരിക്കുമ്പോള്‍
അവിടെ സ്കൂളുകളില്‍ ഇടനാഴി മികച്ച പഠനോപകരണം ആണ്
ഇത്തിരി സ്ഥലം പോലും തരിശ്ശിടാതെ പാഴാക്കാതെ ഉള്ള ആസൂത്രണം..

സ്കൂള്‍ കെട്ടിടത്തെ മൂല്യ വര്‍ദ്ധിതമാക്കുക എന്ന സമീപനം നമ്മള്‍ക്കും ആകാം.
അത് ഉയര്‍ന്ന അധ്യയന സംസ്കാരത്തിന്റെ ഭാഗം.
വെറും ചിത്രങ്ങളല്ല.പഠനസംബന്ധിയായവ.
അത് ചിലപ്പോള്‍ ലൈബ്രറി പുസ്തകങ്ങള്‍ ആകും കുട്ടികളെ വിശ്വാസം.
അവര്‍ എടുത്തു കൊണ്ട് പോകില്ല. അധ്യാപകരുടെ സമീപനവും പാഠങ്ങളും അങ്ങനെയുള്ളതു. കട്ടൌട്ട് ,മോഡലുകള്‍, ചിത്രങ്ങള്‍,ചെര്‍തുകള്‍,മറ്റു പഠനോത്പ്പന്നങ്ങള്‍ ,പഠനോപകരണങ്ങള്‍ എല്ലാം ആകര്‍ഷകമായി ഒരുക്കിവെച്ചിട്ടുള്ള സ്കൂളുകള്‍..

Wednesday, January 26, 2011

സ്കൂള്‍ വിളിക്കുന്നു..

ഓള്‍ധാം പ്രവിശ്യയിലുള്ള സെന്റ്‌ മാര്‍ടിന്‍ സ്കൂളാണ് സന്ദര്‍ശിച്ച ഒരു വിദ്യാലയം.പുറമേ നിന്ന് നോക്കിയാല്‍ ഒരു സാധാരണ കെട്ടിടം.അവിടെ മിക്ക കെട്ടിടങ്ങള്‍ക്കും ഒരേ നിറം.(നിറത്തിലെ ലാളിത്യം കാലാവസ്ഥയുടെയോ മനസ്സിന്റെയോ ..) സ്കൂളിലേക്ക് . ഒരു പ്രവേശന വാതില്‍ മാത്രം.അവിടെ ബുക്കില്‍ ആഗമനോദ്ദേശ്യം എഴുതണം അപ്പോള്‍ ഒരു ബാഡ്ജ് തരും.അത് ധരിച്ചു വേണം സ്കൂളിനകം സന്ദര്‍ശിക്കേണ്ടത്‌.കയറുമ്പോള്‍ തന്നെ സ്കൂള്‍ നമ്മെ ആകര്‍ഷിക്കും.
രക്ഷിതാക്കള്‍ക്ക് ഒരു മുറി.അവിടെ വെച്ച് മാത്രമേ അധ്യാപകര്‍ രക്ഷിതാക്കളുമായി സംസാരിക്കൂ .വളരെ മാന്യമായ ഇരിപ്പിടവും ക്രമീകരണവും.രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ആദരം വ്യക്തമാക്കുന്നു.മക്കളെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ മറ്റാരും ആ മുറിയില്‍ പ്രവേശിച്ചു കൂടാ.
സ്കൂളിന്റെ ഓഫീസ് ഗംഭീരം.
ഫയലുകളുടെ സൂക്ഷിപ്പ് തന്നെ മാതൃകാപരം.
പാചക തൊഴിലാളികള്‍ക്കുള്ള പരിശീലന മോഡ്യൂള്‍ കണ്ടു.അതേ കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നവര്‍ പോഷകാഹാരം, പാചകവിധികള്‍ ,പാച്ചകശാലയുടെ ക്രമീകരണം ,ശുചിത്വം ഇങ്ങനെ പലതും അറിയേണ്ടതുണ്ട്.അത് ഉറപ്പാക്കാന്‍ സ്കൂള്‍ ശ്രദ്ധിക്കുന്നു
സ്കൂളിന്റെ വെബ് വിലാസം തന്നു.അത് നിങ്ങള്‍ നോക്കുന്നത് നല്ലത്.
ഈ വര്ഷം നടത്തിയ പുസ്തക വാരത്തിന്റെ ചിത്രങ്ങളുണ്ട് പുസ്തകത്തോട് പ്രേമം തോന്നാന്‍ പലവിധ തന്ത്രങ്ങള്‍.
അധ്യപര്‍ പുസ്തകം അനുഭവിപ്പിക്കും.
കഥാപാത്രങ്ങളുടെ വേഷത്തില്‍ വന്നു കഥ അവതരിപ്പിക്കല്‍.കഥാപാത്രങ്ങളായി മാറാന്‍ കുട്ടികള്‍ക്കവസരം .
ത്രീ ഡി ബുക്കുകള്‍ .. വായനയുടെ . സംസ്കാരം കമ്പ്യൂടര്‍ വന്നാലും നിലനിര്‍ത്തുന്നതിന് അവര്‍ ശ്രദ്ധിക്കുന്നുസ്കൂള്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അധ്യാപകരുടെ ആസൂത്രണ രീതികള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.വീക്ക് ലി പ്ലാന്‍ ഫോം നോക്കാം .മറ്റു റിസോഴ്സുകളും..

Tuesday, January 25, 2011

ക്ലാസില്‍ വനപ്പച്ച


ക്ലാസ് കുട്ടികളെ ഓരോ ദിവസവും അത്ഭുതപ്പെടുത്തും .അത് വിസ്മയം നല്‍കും.നവ്യമായ അനുഭവം.
ഇപ്പോള്‍ വനമാണ് തീം എന്ന് കരുതൂ ക്ലാസ് നിറയെ മരങ്ങള്‍.പച്ചയുടെ പല പല ഭാവങ്ങള്‍. അത് ഉപയോഗിച്ചാണ് പഠനം.അധ്യാപകര്‍ക്ക്രിയാം കുട്ടികളുടെ ശ്രദ്ധയും താല്‍പര്യവും ആകാംക്ഷയും ഫലപ്രദമായി ഉപയോഗിക്കാന്‍.
നുറുങ്ങു വിദ്യകള്‍ കൊണ്ടാണ് ഈ ക്രമീകരണങ്ങള്‍.
തുണിയില്‍ വനം വരച്ച ശേഷം മരങ്ങള്‍ വെട്ടിയ്ടുക്കും.കര്ടന്‍ പോലെ അവ തൂക്കിയിടും കണ്ടാല്‍ ഒരു വനം.റിബണും ചിത്രങ്ങളും ഒക്കെ ഉപയോഗിക്കും
എന്താ നമ്മള്‍ക്കും ചെറിയ ക്ലാസുകളില്‍ ഇങ്ങനെ ഒക്കെ ആയിക്കൂടെ.സന്തോഷിച്ചു പഠിക്കട്ടെ.
കൂടുതല്‍ ബ്രിട്ടന്‍ അനുഭവങ്ങള്‍ നാളെ

Monday, January 24, 2011

ആമ ക്ലാസില്‍

കുട്ടികള്‍ക്ക് നേരനുഭവം പരമാവധി ഒരുക്കാന്‍ അധ്യാപകര്‍ തയ്യാറാകണം.അതിനാണ് നാം ഫീല്‍ഡ് ട്രിപ്പും പരിസര നിരീക്ഷണവും സമൂഹ സമ്പര്‍ക്ക പ്രവര്ത്തനഗ്ലും നിര്‍ദേശിക്കുന്നത്.
ബ്രിട്ടനില്‍ ഞങ്ങള്‍ക്ക് കൌതുകകരമായ ഒരു ക്ലാസ് കാഴ്ച ലഭിച്ചു.അന്ന് ക്ലാസിലെ മുഖ്യ താരം ഒരു ആമയായിരുന്നു .ടീച്ചര്‍ ആ ജീവിയെ കൊണ്ടുവരിക മാത്രമല്ല ആമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു സി ഡി യിലാക്കിയിട്ടുമുണ്ട്. അതിന്റെ ദൃശ്യാനുഭാവും കൂടിയാകുമ്പോള്‍ ക്ലാസ് കൊഴുക്കും.കുട്ടികള്‍ ഉത്സാഹത്തോടെ പഠിക്കും.അവരുടെ പഠന ശൈലി മനസ്സിലാക്കിയുള്ള ഇടപെടല്‍ആമയുടെ സഞ്ചാരം ഭക്ഷണം അനുകൂലനം ഇവയൊക്കെ നേരില്‍ മനസ്സിലാക്കാന്‍ കഴിയും.
ഇവിടെ എത്ര സ്കൂളുകളില്‍ ഇത്തരം അനുഭവങ്ങള്‍? ഒരു അധ്യാപിക പെന്‍ഷന്‍ പറ്റുന്നതിനിടയില്‍ എത്ര ദിവസം സര്ഗാത്മകാനുഭവങ്ങള്‍ ഒരുക്കണം എന്ന് എന്നോട് ചോദിച്ചാല്‍ എന്നും എന്നാണു മറുപടി.എങ്കിലേ കുട്ടികളുടെ മനസ്സറിഞ്ഞ അധ്യാപികയാകൂ

Friday, January 21, 2011

കഥാവേള


ഒരു ക്ലാസിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടപ്പോള്‍ അവിടെ കഥാ വേള.ടീച്ചര്‍ തല ഉയര്‍ത്തി നോക്കി. അഭിവാദ്യം ചെയ്തു എന്നിട്ട് കഥ തുടര്‍ന്നു.മുന്‍പില്‍ കുട്ടികള്‍ കഥയില്‍ മുഴുകി .കഥ പറയുന്നത് ചിത്രങ്ങള്‍ ഉള്ള വലിയ ബുക്കുകള്‍ കാണിച്ചാണ്.(അത് പോലെ എല്‍ സി ഡി സ്ക്രീനില്‍ കഥ തെളിയും .ഓരോ പേജും സ്ലൈ ആക്കിയിട്ടുണ്ട്.ഗുണം.എല്ലാവര്ക്കും കഥപുസ്തകം ഒരേ സമയം വായിക്കാന്‍ ഈ സങ്കേതം നല്ലത്.തന്നെയുമല്ല പേപ്പര്‍ ലാഭിക്കാം.)
ചെറിയ ക്ലാസുകളിലാണ് ഈ രീതി കണ്ടത്.അവടെ ഒരു പാഠം മൊത്തമായി ഇങ്ങനെ അവതരിപ്പിക്കും.
അക്ഷരം വേറിട്ട്‌ പഠിപ്പിക്കാതെ ഭാഷ പഠിപ്പിക്കുന്ന രീതി.
ആ ക്ലാസ് അന്തരീക്ഷം കൂടി നോക്കുക. അതെ അത് പഠനം നടക്കുന്ന ഒരു ക്ലാസ് തന്നെ.
അധ്യാപിക കുട്ടികളെ നന്നായി പരിഗണിക്കുന്ന ഒരാള്‍ തന്നെ .

കാവ്യ വൃക്ഷം


മാഞ്ചസ്ടരിലായിരുന്നു ഞങ്ങള്‍ .ആന്‍ ആണ് വഴികാട്ടി.(ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക.)എല്ലാ സ്കൂളുകളും ഏതാണ്ട് മികച്ച പഠനാന്തരീക്ഷത്ത്തില്‍.സമാനം.
കുട്ടികള്‍ എഴുതിയ കവിതകള്‍ പ്രസിദ്ധീകരിക്കുന്ന കാവ്യവൃക്ഷംകണ്ടോ
അതാണ്‌ സര്‍ഗാത്മകത.എല്ലാ കുട്ടികളുടെയം കവിതകള്‍എല്ലാവരും വായിക്കും.നമ്മളെ പോലെ കുത്തിക്കെട്ടി മൂലയ്ക്കിടില്ല.

ഓരോ ദിവസവും ഓരോ കൊച്ചു കൊച്ചു വിശേഷങ്ങള്‍ ..നാളെ കാണാം

Thursday, January 20, 2011

പള്ളിക്കൂടം യാത്രകള്‍

ഈ ബ്ലോഗില്‍
കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസയാത്രാനുഭവങ്ങള്‍
ഇന്ത്യന്‍ കാഴ്ചകള്‍ ..
അവസ്ഥകള്‍
അനുഭവ ലോകം
ഒന്ന്)
സാമൂഹിക ശാസ്ത്ര പഠനം ഇങ്ങനെ
ബ്രിട്ടനില്‍ ഒരാഴ്ച ഉണ്ടായിരുന്നു ആ അനുഭവങ്ങളില്‍ തുടങ്ങാം .നമ്മുടെ വിദ്യാലയ സങ്കല്പങ്ങള്‍ക്കപ്പുറം
എന്നാല്‍ നമ്മള്‍ക്ക് ചെയ്യാവുന്നത് നോക്കൂ .. ചൈനയെ കുറിച്ച് പഠിപ്പിക്കുന്ന സമയമായിരുന്നു ഞങ്ങളുടെ സന്ദര്‍ശനം.ക്ലാസില്‍ ചൈനയുടെ സംസ്കാരം തിളങ്ങി നിന്നു.ഭൂപടം,വസ്ത്രങ്ങള്‍,പാണ്ട,വാര്‍ത്തകള്‍, ചരിത്ര വസ്തുക്കള്‍,റഫറന്‍സ് സാമഗ്രികള്‍ ..
ക്ലാസ് അന്തരീക്ഷം ആകെ മാറ്റും ഓരോ പാഠം ആവശ്യപ്പെടുന്നത് അനുസരിച്ച്.